
ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മക്ക് 17 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിൽ ഒരാൾകൂടി പിടിയിൽ
- കോഴിക്കോട് കിഴക്കോത്ത് മേലേ ചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദിനെയാണ് റൂറൽ ജില്ല സൈബർ പോലീസ് അറസ്റ്റ് ചെയ്തത്
ആലുവ:ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മക്ക് 17 ലക്ഷം രൂപ നഷ്ടമായ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു.കോഴിക്കോട് കിഴക്കോത്ത് മേലേ ചാലിൽ വീട്ടിൽ മുഹമ്മദ് സെയ്ദിനെയാണ് (26) റൂറൽ ജില്ല സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പന്തീരങ്കാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27) എന്നിവരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ പിടിയിലായതറിഞ്ഞ് ദുബൈയിലേക്ക് മുങ്ങിയ മുഹമ്മദ് സെയ്ദിനെ നാട്ടിലെത്തിച്ചാണ് അറസ്റ്റു ചെയ്തത്. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകളെടുത്ത് തട്ടിപ്പ് സംഘത്തിന് വിൽക്കുകയും അതിന് കൂട്ടു നിൽക്കുകയും ചെയ്തവരാണ് അറസ്റ്റിലായവർ .
ഇവരുടെ അക്കൗണ്ടുകളിലൂടെ കടന്നുപോകുന്നത് ലക്ഷങ്ങളുടെ ഇടപാടാണ്. അക്കൗണ്ടിൽ വരുന്ന ഒരുലക്ഷം രൂപക്ക് 1000 രൂപ കമീഷൻ ലഭിക്കുകയും ചെയ്യും. അറസ്റ്റിലായവരിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുണ്ട്. എത്ര രൂപയുടെ ഇടപാടുകൾ ഇതിലൂടെ നടന്നിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.