തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ശരദ് പവാർ

തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ശരദ് പവാർ

  • പുതുതലമുറയുടെ മാർഗദർശിയായി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ പറഞ്ഞു

മുംബൈ: ആറ് പതിറ്റാണ്ടോളം നീണ്ട തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് എൻസിപി നേതാവ് ശരദ് പവാർ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ താൻ മത്സരിക്കാനില്ലെന്നും പുതുതലമുറയുടെ മാർഗദർശിയായി മുമ്പോട്ട് പോകുമെന്നും ശരദ് പവാർ പറഞ്ഞു. ചൊവ്വാഴ്ച ബരാമതിയിൽ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കവെയാണ് ശരദ് പവാർ ഇക്കാര്യം പറഞ്ഞത്.

‘ഇനി അധികാരത്തിലേക്ക് ഇല്ല. ഇപ്പോൾ രാജ്യസഭാഗം ആണ്. ഒന്നരവർഷത്തോളം കാലാവധി ബാക്കിയുണ്ട്. അതിനു ശേഷം രാജ്യസഭയിലേക്ക് പോകണോ വേണ്ടയോ എന്ന കാര്യം ആലോചിക്കും. ലോക്സഭയിലേക്ക് ഇനി മത്സരിക്കില്ല. വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. പതിനാല് തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. ഓരോ പ്രാവശ്യവും നിങ്ങളെന്നെ തെരഞ്ഞെടുത്തു. ഒന്നോ രണ്ടോ തവണയല്ല, നാല് തവണയാണ് മുഖ്യമന്ത്രിയാക്കിയത്. പക്ഷെ, ഇപ്പോൾ എവിടെയെങ്കിലും ഇത് അവസാനിപ്പിക്കണം. ഇനി പുതിയ തലമുറയെ മുന്നോട്ട് കൊണ്ടുവരണം. അടുത്ത 30 വർഷത്തേക്കാവശ്യമായ നേതാക്കളെ വളർത്തിക്കൊണ്ട് വരാനുണ്ട് അതിനായി പ്രവർത്തിക്കും. ഇതിനർഥം സാമൂഹിക പ്രവർത്തനം ഉപേക്ഷിച്ചു എന്നല്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും’ ശരദ് പവാർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )