
സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിൽ സംഘർഷം
- വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളമുണ്ടായി
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സമാപന ചടങ്ങിൽ കടുത്ത സംഘർഷം. പോയിന്റ് നൽകിയതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളമുണ്ടായി.
രണ്ടാം സ്ഥാനം അരുവിക്കര ജി.വി രാജ സ്പോർട്സ് സ്ക്‌കൂളിന് നൽകിയതിനെ ചൊല്ലിയാണ് സംഘർഷമുണ്ടായത്. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ ജി.വി രാജ സ്കൂളിന്റെ പേരില്ലായിരുന്നു എന്നാണ് ആരോപണം.
വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരുമടക്കം കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. മാധ്യമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കാണിച്ചു തന്നേനേ, എന്ന് വിദ്യാർഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കൾ ആരോപിച്ചു.
CATEGORIES News