
വീട്ടമ്മയെ യുവാവ് കഴുത്തിൽ കുത്തി പരുക്കേൽപിച്ചു
- പ്രതി രക്ഷപ്പെട്ടു
അത്തോളി:വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ യുവാവ് കഴുത്തിൽ കത്തി കൊണ്ട് കുത്തി പരുക്കേൽപിച്ചു. ഇന്നലെ രാത്രി 8 മണിയ്ക്കാണ് മഠത്തിൽ കണ്ടി റംഷിദയെ യുവാവ് ആക്രമിച്ചത്. പ്രതി ഓടി രക്ഷപ്പെട്ടു.

വീട്ടിലേക്ക് കയറുന്ന ഇടവഴിയിൽ വെച്ചാണ് യുവാവ് ആക്രമിച്ചത് . ആളുകൾ ശബ്ദം കേട്ട് ഓടി എത്തി. തുടർന്ന് വീട്ടമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
CATEGORIES News