കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊയിലാണ്ടി: മൂടാടിയിൽ കാർ നിയന്ത്രണം വിട്ട് ഓവുചാലിൽ വീണു. ഇന്ന് വൈകിട്ട് നാലരയോടെ ഹാജി പി.കെ സ്‌കൂളിന് സമീപതാണ് അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാർ നിയന്ത്രണം വിട്ട് സ്‌കൂളിൻ്റെ മതിലിൽ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മതിലിൻ്റെ ഒരു ഭാഗം തകർന്നിട്ടുണ്ട്.ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 Comments)

0 Comments