അർദ്ധവാർഷിക പരീക്ഷ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

അർദ്ധവാർഷിക പരീക്ഷ; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

  • ഡിസംബർ 9 മുതൽ 19 വരെയാണ് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ നടക്കുക

തിരുവനന്തപുരം :സംസ്ഥാനത്തെ അർദ്ധവാർഷിക പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.ഡിസംബർ 9 മുതൽ 19 വരെയാണ് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ നടക്കുക. ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ചേംബറിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പ്ലസ് വൺ, പ്ലസ് ടു ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഡിസംബർ 9 ന് ആരംഭിക്കും. അപ്പർ പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിലേക്കുള്ള പരീക്ഷ ഡിസംബർ 11 നും ലോവർ പ്രൈമറി ക്ലാസുകളുടേത് ഡിസംബർ 13 നും ആരംഭിക്കും.ഡിസംബർ 20 ന് ക്രിസ്തു‌മസ് അവധി ആരംഭിക്കും. ഡിസംബർ 30 ന് അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )