
ജിദ്ദയിൽ നിന്ന്കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് സൗദി എയർലൈൻസ്
ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുണ്ടാവും
കോഴിക്കോട് : ജിദ്ദയിൽ നിന്ന്കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് സൗദി എയർലൈൻസ്. ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുണ്ടാവും. മലബാർ മേഖലയിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഏറെ ആശ്വാസമാകുന്നതാണ് പുതിയ സർവീസ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള വിമാന സർവീസിനു തുടക്കമായത്. ജിദ്ദയിൽ നിന്നെത്തിയ ആദ്യവിമാനം ഇന്ന് വൈകുന്നേരം ആറിന് കോഴിക്കോട്ടെത്തി. ആഴ്ചയിൽ മൂന്ന് സർവീസുകളുണ്ട്, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്.

ജിദ്ദയിൽ നിന്ന് രാവിലെ 10ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറിന് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 7:05ന് പുറപ്പെട്ട് സൗദി സമയം രാത്രി 11 മണിക്ക് ജിദ്ദയിലെത്തുന്ന രൂപത്തിലാണ് ഷെഡ്യൂൾ. 20 കിലോയുടെ ചെക്ക്-ഇൻ ലഗേജാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന് അനുവദിക്കുക.
