
ശബരിമല; ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു
- മലകയറുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്
പത്തനംതിട്ട:ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർത്ഥാടകർ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശിയായ സി പി കുമാർ (44) എന്നിവരാണ് മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
വ്യാഴാഴ്ച പമ്പ ഒന്നാം നമ്പർ ഷെഡിൽ വെച്ചാണ് നീലം ചന്ദ്രശേഖറിന് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേൽപ്പുരി വെങ്കയ്യയ്ക്ക് നീലിമലയിൽ വെച്ച് ബുധനാഴ്ച്ച രാത്രി എട്ടരയോടെയാണ് നെഞ്ചുവേദന ഉണ്ടായത്. തുടർന്ന് പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
CATEGORIES News