
എൻഡിഎ സർക്കാരിനെതിരെ തൃണമൂൽ എംപി മഹുവ
- ലോക്സഭയിലായിരുന്നു മഹുവയുടെ വിമർശനം
ന്യൂഡൽഹി: എൻഡിഎ സർക്കാരിനെതിരെ തൃണമൂൽ എംപി മഹുവ മൊയ്ത്ര . കഴിഞ്ഞ 10 വർഷത്തിൽ എൻഡിഎ സർക്കാർ ജനാധിപത്യത്തെ വ്യവസ്ഥാപിതമായി ഇല്ലാതാക്കിയെന്ന് മഹുവ പറഞ്ഞു. ഭരണഘടന ആയിരം മുറിവുകളിലൂടെ ചോരയൊലിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ലോക്സഭയിലായിരുന്നു മഹുവയുടെ വിമർശനം.

‘മഹത്തായ പുരുഷന്മാരും സ്ത്രീകളുമാണ് ഈ രാഷ്ട്രം നിർമിച്ചത്. എന്നാൽ ഒരാളും രാജ്യത്തേക്കാൾ വലുതാണെന്നും രണഘടനയുടെ തത്വങ്ങൾക്ക് മുകളിലാണെന്നും വിശ്വസിക്കരുത്. അത് ഉറപ്പാക്കുകയാണ് ഇന്നത്തെ യഥാർഥ വെല്ലുവിളി. കഴിഞ്ഞ പത്ത് വർഷമായി ഈ സർക്കാരിന്റെ പ്രവർത്തനരീതി വളരെ ഇഴഞ്ഞുനീങ്ങുന്നതാണ്. പാർട്ടിയും സംസ്ഥാനവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാൻ മോദി സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് നമ്മുടെ ഭരണഘടനയെ ആയിരം വെട്ടുകൊണ്ട് കൊല്ലുകയാണ്’ – മഹുവ പറഞ്ഞു.
CATEGORIES News