
ഇറാനിയൻ ഗായിക അറസ്റ്റിൽ
- കറുത്ത സ്ലീവ്ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞർക്കൊപ്പമാണ് യുവതി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്
ടെഹ്റാൻ: സ്ലീവ്ലെസ് വസ്ത്രം ധരിച്ചും തലയിൽ ഹിജാബ് ധരിക്കാതെയും, നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബിൽ പങ്കുവച്ച 27 വയസ്സുകാരിയായ ഇറാനിയൻ ഗായിക അറസ്റ്റിൽ.

യൂട്യൂബിൽ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പരസ്തൂ അഹ്മദിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. മാസാൻദരാൻ പ്രവിശ്യയിലെ സാരി നഗരത്തിൽ ഇന്നലെയാണ് ഗായിക പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തത്. കറുത്ത സ്ലീവ്ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞർക്കൊപ്പമാണ് യുവതി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
15 ലക്ഷം കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.
CATEGORIES News