തെരുവുനായ് ആക്രമണം; 60 കോഴികൾ ചത്തു

തെരുവുനായ് ആക്രമണം; 60 കോഴികൾ ചത്തു

  • വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം അകത്തുകയറിയാണ് ആക്രമിച്ചത്

കൂടരഞ്ഞി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 60 കോഴികൾ ചത്തു. കൂടരഞ്ഞി കോലോത്തും കടവ് ആയപ്പുരക്കൽ യൂനുസിൻ്റെ വളർത്തുകോഴികളാണ് ആക്രമണത്തിനിരയായത്. വീടിനോട് ചേർന്ന കോഴിക്കൂട് പൊളിച്ച് തെരുവുനായ്ക്കൂട്ടം അകത്തുകയറിയാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

തെരുവുനായ്ക്കളുടെ ശല്യം ഈ പ്രദേശത്ത് കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്കൂ‌ളി ലേക്കും മദ്റസയിലേക്കും പോകുന്ന കുട്ടികൾക്ക് നായ്ക്കൾ ഭീഷണിയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )