മൃദുല വാരിയർ കോഴിക്കോട് ജില്ലാ സ്വീപ് ഐക്കൺ
- ഞങ്ങളുടെ ജില്ലാ സ്വീപ്പ് ഐക്കണിനെ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നുവെന്നാണ് കളക്ടർ എഫ്ബി യിൽ കുറിച്ചത്.

മൃദുല വാര്യർ
കോഴിക്കോട് : ചലച്ചിത്ര പിന്നണി ഗായിക മൃദുല വാര്യർ ഈ വർഷത്തെ കോഴിക്കോട് ജില്ലാ സ്വീപ് ഐക്കൺ. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് സ്വീപ് ഐക്കൺ തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. ഞങ്ങളുടെ ജില്ലാ സ്വീപ്പ് ഐക്കണിനെ ഞങ്ങൾ അഭിമാനപൂർവ്വം പ്രഖ്യാപിക്കുന്നു എന്നാണ് അദ്ദേഹം എഫ്ബിയിൽ കുറിച്ചത്.
‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ജനങ്ങളുടെ സുപ്രധാനമായ അവകാശമാണ് അവരുടെ താല്പര്യർത്ഥം ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നത്. നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. നമ്മുടെ രാജ്യത്തിനെ നയിക്കാൻ പ്രാപ്‌തരായ ഭരണാധികാരികളെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനും വിനിയോഗിക്കുകയും അവരവരുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്യണമെന്നും തന്നെ കോഴിക്കോട് ജില്ലാ സ്വീപ് ഐക്കൺ ആയി തിരഞ്ഞെ ടുത്തത്തിൽ വളരെ സന്തോഷമുണ്ടെന്നും മൃദുല വാരിയർ പറഞ്ഞു.