
തിരുവങ്ങൂർ അമ്പലം – കരിയാടത്ത് റോഡ് ഉദ്ഘാടനം ചെയ്തു
- പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉൽഘാടനം ചെയ്തു
ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ തിരുവങ്ങൂർ അമ്പലം – കരിയാടത്ത് റോഡ് പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ വിജയൻ കണ്ണഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.അബ്ദുൾ ഹാരിസ്, മെമ്പർ മാരായ റസീന ഷാഫി, സി.കെ രാജലക്ഷ്മി, സുധ തടവങ്കയ്യിൽ, വാർഡ് വികസന സമിതി കൺവീനർ ഉണ്ണി മാടഞ്ചേരി ,കെ ടി രാഘവൻ എന്നിവർ പ്രസംഗിച്ചു.

7, 8, വാർഡുകളിലെ എൻ എച്ന് പടിഞ്ഞാറ് ഭാഗത്തെ 150 ഓളം വീട്ടുകാർക്ക് അവരുടെ സ്വന്തം അങ്ങാടിയായ തിരുവങ്ങൂരിലേക്ക് പ്രവേശിക്കാൻ 4 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട പ്രയാസം ഹരിതം റസിഡൻ്റ്സ് ഭാരവാഹികളായ കെ ടി രാഘവൻ, മജിത, വിവി ഉണ്ണി മാധവൻ, അശോകൻ കണ്ണഞ്ചേരി ,ബാലൻ തീർത്ഥം എന്നിവർ നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡണ്ടിനെ ബോധ്യപ്പെടുത്തി. യാത്രാപ്രശനം പരിഹരിക്കാൻ ബദൽ റോഡിൻ്റെ സാദ്ധ്യത തേടണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.