
ആംബുലൻസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി എംവിഡി
- ഏകദേശം 22 കിലോമീറ്ററോളം ദൂരം ആണ് ആംബുലൻസിനു വഴി തടസം ഉണ്ടാക്കി
കോഴിക്കോട്: ആംബുലൻസിന് മുന്നിൽ മാർഗ തടസം ഉണ്ടാക്കി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്‌നസിനോട് ഇന്ന് വൈകുന്നേരം ആർടിഒക്കു മുമ്പിൽ ഹാജരാകാനാണ് നിർദേശം.

അഫ്‌നസിന്റെ ലൈസൻസും സ്കൂട്ടറിന്റെ ആർസി ബുക്കും എംവിഡി കസ്റ്റഡിയിൽ എടുത്തു. ഏകദേശം 22 കിലോമീറ്ററോളം ദൂരം ആണ് ആംബുലൻസിനു വഴി തടസം ഉണ്ടാക്കിയിരിക്കുന്നത്. വയനാട്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസിനെ ആണ് ഇങ്ങനെ വഴി തടസം ഉണ്ടാക്കിയത്.
CATEGORIES News