ദേശീയ സൈക്കിൾ പോളോയിൽ മിന്നും വിജയം നേടി സഹോദരിമാർ

ദേശീയ സൈക്കിൾ പോളോയിൽ മിന്നും വിജയം നേടി സഹോദരിമാർ

  • മുൻ വർഷങ്ങളിലും സൈക്കിൾ പോളോ ദേശീയ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്

കൊയിലാണ്ടി:ഡിസംബർ 27 മുതൽ 31 വരെ കോയമ്പത്തൂരിൽ വച്ച് നടന്ന ദേശീയ സൈക്കിൾ പോളോയിൽ മിന്നും വിജയം നേടി കൊയിലാണ്ടി സ്വദേശിയായ സഹോദരികൾ. മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിൽ സഹോദരിമാരായ ജാൻവി ബി ശേഖറും ജനിഗ ബി ശേഖർ എന്നിവരാണ് ശ്രദ്ധേയമായ പ്രകടനം നടത്തിയത് . മുൻ വർഷങ്ങളിലും സൈക്കിൾ പോളോ ദേശീയ മത്സരത്തിൽ പങ്കെടുത്തവരാണ് ഈ സഹോദരിമാർ.

ജാൻവി ബിടെക് വിദ്യാർത്ഥിയും ജനിഗ ജിവിഎച്ച്എസ്എസ്കൊയിലാണ്ടി പ്ലസ് വൺ വിദ്യാർഥിയുമാണ്. പൊയിൽക്കാവ് വടക്കയിൽ ബിജുവിനെയും അധ്യാപിക നവീനയുടെയും മക്കളാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )