സംസ്ഥാന സ്കൂൾ കലോത്സവം;വിവരങ്ങൾ സ്ക്രീനിലെത്തിക്കാൻ ‘കൈറ്റ്’

സംസ്ഥാന സ്കൂൾ കലോത്സവം;വിവരങ്ങൾ സ്ക്രീനിലെത്തിക്കാൻ ‘കൈറ്റ്’

  • സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യു.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്

തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് സംവിധാനങ്ങളൊരുക്കി പൊതുവി ദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇ ൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്). www.ulsavam.kite.kerala.gov.in എന്ന സൈറ്റ് വഴി രജിസ്ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിൻ്റിങ്ങും ഉൾപ്പെടെ മുഴുവൻ പ്രക്രിയകളും പൂർണമായും ഓ ൺലൈൻ രൂപത്തിലാക്കി. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യു.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്.

കൂടാതെ ‘ഉത്സവം’ മൊബൈൽ ആപ്പും ഇറങ്ങിയിട്ടുണ്ട്.
കലോത്സവ മത്സരഫലങ്ങൾ നടക്കുന്ന 24 വേദികളിലേക്കും പ്രധാന ഓഫിസുകളിലേക്കും വേഗത്തിലെത്താൻ കഴിയുന്ന ഡിജിറ്റൽ മാപ്പുകൾ ഉൾപ്പെടെ ആപ്പിൽ ലഭ്യമാകും. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് ‘KITE Ulsavam’ എ ന്ന് നൽകി ആപ് ഡൗൺലോഡ് ചെയ്യാം. വിവിധ വേദികളിലെ മത്സര ഇനങ്ങൾ അവ തീരുന്ന സമയമുൾപ്പെടെ തത്സമയം അറി യാനുള്ള സൗകര്യം ‘ഉത്സവം’ ആപ്പിലുണ്ട്. ആപ് ഇന്ന് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )