മാറിയ പാഠപുസ്തകത്തിൻ്റെ അശാസ്ത്രീയത പരിഹരിക്കണം-കെഎസ്ടിയു

മാറിയ പാഠപുസ്തകത്തിൻ്റെ അശാസ്ത്രീയത പരിഹരിക്കണം-കെഎസ്ടിയു

  • കോഴിക്കോട് ജില്ലാ കെഎസ്ടിയു ജനറൽ സെക്രട്ടറി ടി.ജമാലുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു

പയ്യോളി: 2024-25 അധ്യായന വർഷത്തിൽ 1,3,5,7,9 ക്ലാസുകളിൽ നടപ്പിലാക്കിയ പുതിയ പാഠപുസ്തകത്തിൽ ഉൾച്ചേർത്ത പാഠഭാഗങ്ങൾ ശാസ്ത്രീയമായി പരിശോധിച്ച് കുട്ടികളുടെ മാനസിക വളർച്ചക്ക് അനുയോജ്യമായ രീതിൽ പരിഷ്കരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ മേലടി സബ്ജില്ല സമ്മേളനം ആവശ്യപ്പെട്ടു.

“തകർക്കരുത് പൊതുവിദ്യാഭ്യാസം തുടരരുത് നീതിനിഷേധം” എന്ന പ്രമേയത്തിൽ നടത്തിയ സമ്മേളനം കോഴിക്കോട് ജില്ലാ കെ. എസ്. ടി യു ജനറൽ സെക്രട്ടറി ടി.ജമാലുദ്ദീൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.

കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ഹനീഫ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. തുറയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സി.ഇ നൗഷാദ് ജില്ലാ ഭാരവാഹികളായ അഷറഫ് തറമ്മൽ ഹമീദ് ടി, കെ.എം അബൂബക്കർ മാസ്റ്റർ, എ. മൊയ്തീൻ, സി.ഇ.അഷ്റഫ്, അബ്ദുറഹിമാൻ പി.ടി. തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ പ്രസിഡണ്ട് നൗഷാദ് ടി.കെയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സുഹൈൽ കെ.എം. സ്വാഗതവും ജസ്‌ല കെ.പി നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി പ്രസിഡണ്ട് : സുഹൈൽ കെ.എം
വൈസ് പ്രസിഡണ്ട് : യൂസഫ് കെ , ഹാഷിം പി., ഷാഫി പി.ടി, ജസ്ല ടീച്ചർ , നൗഷാദ് സി. എ ,
ജനറൽ സെക്രട്ടറി : തബ്ശീർ മുഹമ്മദ്
സെക്രട്ടറി അമീറ എം,
ശുഹൈബ്, മെഹനാസ് കെ.എഫ്
ട്രഷറർ : നൗഷാദ് ടി.കെ.
എന്നിവരെ തെരഞ്ഞെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )