
കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിൻ ട്രൂഡോ
- ഒൻപത് വർഷത്തെ ഭരണത്തിന് ഒടുവിലാണ് രാജി
കടുത്ത രാഷ്ട്രീയ സമ്മർദങ്ങൾക്കൊടുവിൽ കാനേഡിയൻ പ്രധാനമന്ത്രി സ്ഥാനവും കാനഡയുടെ ഭരണപക്ഷ പാർട്ടി സ്ഥാനങ്ങളും രാജിവച്ച് ജസ്റ്റിൻ ട്രൂഡോ. ഇനിയും ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നാൽ ലിബറൽ പാർട്ടി വരും തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുമെന്ന് കാട്ടി പാർട്ടിയ്ക്കുള്ളിൽ നിന്നുവന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജി. ലിബറൽ പാർട്ടിയിലെ ജനപ്രതിനിധികളുടെ ഒരു നിർണായകയോഗം നാളെ നടക്കാനിരിക്കുകയായിരുന്നു. അതിന് മുൻപ് തന്നെ ലിബറൽ പാർട്ടിയുടെ അടിയന്തരയോഗം വിളിച്ച് ചേർത്ത് ട്രൂഡോ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ഒൻപത് വർഷത്തെ ഭരണത്തിന് ഒടുവിലാണ് രാജി പ്രഖ്യാപിക്കുന്നത്. ഒൻപത് വർഷത്തെ ഭരണത്തിന് ഒടുവിൽ പാർട്ടിയിൽ കലാപക്കൊടി ഉയർന്നതോടെയാണ് ട്രൂഡോ സ്ഥാനം ഒഴിയുന്നത്. ലിബറൽ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുപ്പുന്നതുവരെ ട്രൂഡോ തന്നെ സ്ഥാനത്ത് തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
