
ജനുവരി 20ന് കൊയിലാണ്ടിയിൽ മാധ്യമ സെമിനാർ;ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും
- കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് സെമിനാർ
കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കൊയിലാണ്ടിയിൽ ജനുവരി 20ന് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. വൈകുന്നേരം നാലുമണിക്ക് സൂരജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക . പരിപാടി മാധ്യമപ്രവർത്തകനും എം.പിയുമായ ജോൺ ബ്രിട്ടാസ് സെമിനാർ ഉദ്ഘാടനം ചെയ്യും.
മാധ്യമപ്രവർത്തകൻ ജിജോ, എ.കെ.ബീന എന്നിവർ പങ്കെടുക്കും.

പരിപാടിയുടെ സ്വാഗതസംഘം കെഎസ്ടിഎ ഹോളിൽ ചേർന്നു. യോഗത്തിൽ വി.പി.രാജീവൻ, കെ.കെ.മുഹമ്മദ്, പി.വിശ്വൻ മാസ്റ്റർ, സജീഷ് നാരായണൻ, ആർ.എം രാജൻ, പി.കെ.ഷാജി, പി.പവിനാ, കെ.ഷിജു, പി.സത്യൻ, പി.കെ ഭരതൻ എന്നിവർ സംസാരിച്ചു. കൺവീനർ: ഡി.കെ.ബിജു, ചെയർമാൻ കാനത്തിൽ ജമീല എം.എൽ., വൈസ് ചെയർമാൻ സുധാ കിഴക്കേപാട്ട്, ജോയിൻ കൺവീനർ മാർ: പി.കെ.ഷാജി, സി.ഉണ്ണികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
CATEGORIES News