
ചേലിയ യു.പി സ്കൂളിൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു
- ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു
ചേലിയ :ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ്
ചേലിയ യു.പി സ്കൂളിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.

മാനേജർ എൻവി ബാബുരാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബ്ദുൾ ഷുക്കൂർ മുഖ്യാതിഥിയായി. പ്രധാനാധ്യാപിക ദിവ്യ കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിന് പി ടി എ വൈസ് പ്രസിഡൻ്റ് സനൂജ, സജാദ് , ശ്രീരേഖ കെ എന്നിവർ ആശംസ നേർന്നു സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി ടികെ ഷിബു ചടങ്ങിന് നന്ദി പറഞ്ഞു
CATEGORIES News