ജഴ്സിയിൽ പാകിസ്താന്റെ പേരെഴുതുമെന്ന് വ്യക്തമാക്കി ബിസിസിഐ

ജഴ്സിയിൽ പാകിസ്താന്റെ പേരെഴുതുമെന്ന് വ്യക്തമാക്കി ബിസിസിഐ

  • അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിയമങ്ങളും നിർദേശങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുമെന്ന് ബി.സി.സി.ഐ

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീം ധരിക്കുന്ന ജേഴ്‌സിയിൽ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേരെഴുതുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് . അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിയമങ്ങളും നിർദേശങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുമെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവദത്ത് സൈക്കിയ പറഞ്ഞു .ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ പാകിസ്ത‌ാന്റെ പേര് എഴുതില്ലെന്ന അഭ്യൂഹം കഴിഞ്ഞദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ബി.സി.സി.ഐ. നിലപാട് വ്യക്തമാക്കിയിരിയ്ക്കുന്നത്.

അതേ സമയം കറാച്ചിയിൽ നടക്കുന്ന ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പങ്കെടുക്കുമോയെന്ന് ഇപ്പോഴും തീരുമാനിച്ചില്ലെന്നും ഇക്കാര്യം ചർച്ചചെയ്ത് തീരുമാനിക്കുമെന്നും സൈക്കിയ കൂട്ടിചേർത്തു.ഫെബ്രുവരി 19-നാണ് പാകിസ്ത‌ാനിൽ ചാമ്പ്യൻസ് ട്രോഫി ആരംഭിയ്ക്കുന്നത്. സുരക്ഷയിൽ ആശങ്കയുള്ളതിനാൽ പാകിസ്താനിൽ കളിക്കാനാകില്ലെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇക്കാരണത്താൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )