
ലഹരികേന്ദ്രങ്ങളായി രാമനാട്ടുകരയിലെ ഒഴിഞ്ഞ പ്രദേശങ്ങൾ മാറിയിരിയ്ക്കുന്നു
- ഈ ഭാഗങ്ങളിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
രാമനാട്ടുകര:നഗരത്തിന്റെ അടുത്തുള്ള ഒഴിഞ്ഞ പ്രദേശങ്ങൾ ലഹരിമരുന്ന് വിൽപനക്കാരുടെയും ഉപയോക്താക്കളുടെയും താവളമായി മാറിയിരിക്കുന്നു. രാത്രിയുടെ മറവിലാണ് മാഫിയകളുടെ വിളയാട്ടം. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ബംഗളൂരുവിൽനിന്ന് രാമനാട്ടുകരയിൽ എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് മറിച്ചുവിൽപന നടത്തുന്ന സംഘങ്ങളും നിരവധിയുണ്ട്.

കൂടാതെ മദ്യം, മയക്കുമരുന്ന് സംഘങ്ങളുടെ പിടിയിൽപെട്ട് ജീവിതം അവസാനിപ്പിക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഈ മേഖലയിൽ മൂന്നു യുവാക്കൾ ആത്മഹത്യ ചെയ്തു.ഈ ഭാഗങ്ങളിൽ പൊലീസിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
CATEGORIES News