
മീറ്ററില്ലെങ്കിൽ യാത്ര ഫ്രീ;മാർച്ച് ഒന്ന് മുതൽ ഓട്ടോയിൽ സ്റ്റിക്കർ പതിക്കണം
- ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ്റെ സർക്കുലർ വന്നു
തിരുവനന്തപുരം :ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ (യാത്രാനിരക്ക് പ്രദർശിപ്പിക്കുന്ന മീറ്റർ) പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറിന്റെ്റെ സർക്കുലർ. ഫെയർമീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് സംസ്ഥാനത്തുടനീളം യാത്രക്കാരും ഡ്രൈവർമാരുമായി പതിവായി സംഘർഷത്തിന് ഇടയാക്കുന്നുണ്ടെന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം.

മോട്ടോർ വാഹന വകുപ്പിന് കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാൻസിസ് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്.