
മുക്കത്ത് അജ്ഞാത ജീവി വളർത്തുനായയെ കൊന്നുതിന്നു
- പുലിയെന്ന ഭീതിയിൽ നാട്ടുകാർ
മുക്കം:തോട്ടുമുക്കത്ത് വളർത്തുനായയെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. നായയെ കൊന്ന് ശരീരം പാതിഭക്ഷിച്ച നിലയിലാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഒരു ജീവിയെ കണ്ടതായും വീട്ടുകാർ പറയുന്നു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്.

കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ഭാഗത്ത് ഇതുവരെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അടുത്തിടെ ഇവിടെ നിന്നും അൽപ്പം അകലെയായുള്ള കൂടരഞ്ഞിയിൽ പുലിയെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരുടെ ഭീതിയകറ്റാൻ പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
CATEGORIES News