
സംസ്ഥാനത്തെ ആദ്യ ബുക്ക് എടിഎം തലസ്ഥാനത്ത് ഒരുങ്ങി
- കൈരളി തിയറ്ററിലാണ് സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്
തിരുവനന്തപുരം : എടിഎമ്മിൽ പണം കിട്ടുന്നത് പോലെ വെൻഡിങ് മെഷീൻ വഴി ബുക്ക് കിട്ടുന്നൊരു സംവിധാനം സംസ്ഥാനത്ത് ഒരുങ്ങി. കൈരളി തിയറ്ററിലാണ് സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ബുക്ക് മാർക്ക് കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള എടിഎം പോലൊരു വെൻഡിങ് മെഷീൻ സ്ഥാപിച്ചത്.

ഒരേസമയം 25 റേക്കുകളിലായി പുസ്തകങ്ങൾ ഉണ്ടാകും. വെൻഡിങ് മെഷീന് പുറത്തുള്ള ടാബിൽ ഏതൊക്കെ പുസ്തകങ്ങളാണ് ഉള്ളതെന്ന് കാണാം. ആവശ്യമുള്ളത് ക്ലിക്ക് ചെയ്‌താൻ ക്യുആർ കോഡ് തെളിയും. മൊബൈൽ ഫോൺ ഉപയോഗിച്ച് അത് സ്കാൻ ചെയ്താൽ അടയ്ക്കേണ്ട തുക കാണാം. ഗൂഗിൾ പേ വഴി പണം അടയ്ക്കാം.
CATEGORIES News