സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ഇല്ല; പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ

സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ഇല്ല; പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ

  • ഓഗസ്റ്റ് 15ന് രാവിലെ രാവിലെ 9 മണിക്കോ അതിനു ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം ആലപിക്കുകയും വേണമെന്ന് സർക്കുലറിലുണ്ട്

തിരുവനന്തപുരം: സ്കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്താതെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ. ഓഗസ്റ്റ് 15ന് രാവിലെ രാവിലെ 9 മണിക്കോ അതിനു ശേഷമോ ദേശീയ പതാക ഉയർത്തുകയും തുടർന്ന് ദേശീയഗാനം ആലപിക്കുകയും വേണമെന്ന് സർക്കുലറിലുണ്ട്.

ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും സർക്കുലറിൽ പരാമർശിക്കുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് സ്വാതന്ത്യദിനത്തിൽ അറിയാമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )