കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം;സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
- നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ്റെ കോഴിക്കോട് ജില്ലാ സമ്മേളനം ഏപ്രിൽ 8,9 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചാണ് നടക്കുന്നത്.

ചടങ്ങിൽ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി.വി. രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി ടി.വി. ഗിരിജ,സംസ്ഥാന കമ്മറ്റിയംഗം സി. അപ്പുക്കുട്ടി ജില്ലാ വൈസ് പ്രസിഡന്റ് എടത്തിൽ ദാമോദരൻ, പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് എൻ.കെ മാരാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കൺവീനർ ശ്രീധരൻ അമ്പാടി സ്വാഗതവും സ്വാഗത സംഘം കൺവീനർ ടി.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
CATEGORIES News