
ബാങ്കുകൾ നാലു ദിവസം അവധി
- ഇരുപത്തി രണ്ടാം തീയതി മുതൽ അടുപ്പിച്ച് ബാങ്കുകൾ അവധിയാകാൻ സാധ്യത
തിരുവനന്തപുരം: 24, 25 തീയതികളിൽ രാജ്യവ്യാപകമായി യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്റെ ആഹ്വാനത്തിൽ പണിമുടക്ക് നടക്കുന്നതിനാൽ അവധി യായിരിക്കും. കൂടാതെ 22 നാലാം ശനിയും 23 ഞായറുമാണ്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ച പരാജയമായതിനെ തുടർന്നാണ് പണിമുടക്ക്.

ഒമ്പതോളം ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നിരവധി ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്.അതിൽ പ്രധാനമായവ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, കരാർ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തു, ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറുപ്പാക്കുക എന്നിവയാണ്.
CATEGORIES News