നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

  • താടി വടിച്ചില്ലെന്നും ഷർട്ടിൻ്റെ ബട്ടൻ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു മർദനം

നാദാപുരം:നാദാപുരം പേരോട് എംഐഎം ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

വിദ്യാർത്ഥിയുടെ കർണ്ണപുടത്തിന് മർദനത്തിൽ പരിക്കേറ്റിരുന്നു. താടി വടിച്ചില്ലെന്നും ഷർട്ടിൻ്റെ ബട്ടൻ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു മർദനം.പുറത്തുവന്നത് കല്ലാച്ചിയിലെ ഹോട്ടലിന്റെ പുറത്ത് വെച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ്.പോലീസ് നാല് വിദ്യാർത്ഥികർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആന്റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും റാഗിങ് സംബന്ധിച്ച വകുപ്പുകൾ ചുമത്തുകയെന്ന് പോലീസ് അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )