
ന്യൂനപക്ഷ സ്കോളർഷിപ്;3000 കോടി വെട്ടിക്കുറച്ചു- കേന്ദ്ര സർക്കാർ
- കൊടിക്കുന്നിൽ സുരേഷ് എം. പിയുടെ ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷ വിദ്യാർഥികൾക്കു ള്ള സ്കോളർഷിപ്പുകളിൽ 3000 കോടി രൂ പ വെട്ടിക്കുറച്ചതായി കേന്ദ്രസർക്കാർ. ലോ ക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം. പിയുടെ ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രി കി രൺ റിജിജു നൽകിയ മറുപടിയിലാണ് ഇ ക്കാര്യം വ്യക്തമാക്കിയത്.ഒന്നു മുതൽ എട്ടു വരെ ക്ലാസിലുള്ള വിദ്യാ ർഥികൾക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ് പദ്ധതി നിർത്തലാക്കി. നിലവിൽ ഒമ്പത്, 10 ക്ലാസുകൾക്ക് മാത്രമാണ് സ്കോളർഷി നൽകുന്നതെന്നും മറുപടിയിൽ പറയു

.ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോള ർഷിപ്പിനായി അഞ്ച് വർഷത്തിനിടെ 10,432.53 കോടി അനുവദിച്ചപ്പോൾ, 7369.95 കോടി മാത്രമാണ് വിതരണം ചെ യ്തത്. ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള നിരവധി സാമ്പത്തിക സഹായ പദ്ധതിക ൾ നിർത്തലാക്കുകയോ നിയന്ത്രിക്കുക യോ ചെയ്തിട്ടില്ലെന്നും മറുപടിയിലുണ്ട്.കൂടാതെ, മൗലാന ആസാദ് നാഷനൽ ഫെ ലോഷിപ്പും വിദേശരാജ്യങ്ങളിൽ പഠനത്തി ന് നൽകുന്ന പധോ പർദേശ് പലിശ സ ബ്സിഡി സ്കീമും 2022ൽ നിർത്തലാക്കി. മറ്റു മന്ത്രാലയങ്ങൾ വഴി സമാനമായ സ് കോളർഷിപ്പുകൾ ലഭ്യമാണെന്നും മറുപടി യിൽ വ്യക്തമാക്കുന്നു.കേന്ദ്രസർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സ മീപനത്തെ തുറന്നുകാണിക്കുന്നതാണ് പാർലമെന്റിലെ വിശദീകരണമെന്ന് കൊടി ക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു