നാലുപേർകൂടി കഞ്ചാവുമായി അറസ്റ്റിൽ

നാലുപേർകൂടി കഞ്ചാവുമായി അറസ്റ്റിൽ

  • കഞ്ചാവ് ഉപയോഗിച്ച 27 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു

കോഴിക്കോട്:പൊലീസിൻ്റെ ലഹരിവേട്ടയിൽ കഴിഞ്ഞ ദിവസം കഞ്ചാവുസഹിതം നാലുപേരെകൂടി അറസ്റ്റ് ചെയ്തു. കഞ്ചാവ് ഉപയോഗിച്ച 27 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. കുന്ദമംഗലം, ചേവായൂർ, കസബ, വെള്ളയിൽ എന്നീ സ്റ്റേഷൻ പരിധികളിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതമാണ് പ്രതികൾ അറസ്റ്റിലായത്.

കുന്ദമംഗലം സ്റ്റേഷൻ പരിധിയിലെ കളൻതോട് ഫ്രണ്ട്സ് ചിക്കൻകടയുടെ സമീപത്തുനിന്ന് പശ്ചിമ ബംഗാൾ സ്വദേശി അബു തലാഹ് (34), ചേവായൂർ സ്റ്റേഷൻ പരിധിയിലെ കുടിൽതോടുനിന്ന് വെസ്റ്റ് തൊണ്ടയാട് നെല്ലൂളി ബിനേഷ് (24), കസബ സ്റ്റേഷൻ പരിധിയിലെ പാളയം ബസ് സ്റ്റാൻഡ് പരിസരത്ത് കാസർകോട് വിവേകാനന്ദാ നഗറിലെ ബിജു (39), വെള്ളയിൽ സ്റ്റേഷൻ പരിധിയി ലെ ഹാർബറിൽനിന്ന് കല്ലായി ചക്കുംകടവ് സ്വ ദേശി പറമ്പിൽ വീട്ടിൽ അമൽ (24) എന്നിവരെയാ ണ് അറസ്റ്റ് ചെയ്തത്. സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻറെ നിർദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )