
സ്കൂളുകളിൽ സൂംബ ഡാൻസ് വരുന്നു
- കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നിർദേശമായാണ് മുഖ്യമന്ത്രി സൂംബാ ഡാൻസ് മുന്നോട്ട് വെച്ചത്
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ സ്കൂളുകളിൽ സൂംബ കൊണ്ടുവരാൻ ഒരുങ്ങി വിദ്യാഭ്യാസമന്ത്രി. വരുന്ന അധ്യായന വർഷം മുതൽ നടപ്പാക്കുമെന്ന് വി. ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാനായി സിലബസ് പരിഷ്കരണവും ടൈംടേബിൾ മാറ്റവും ആലോചനയിലെന്നും മന്ത്രി വ്യക്തമാക്കി. ലഹരിയെ നേരിടാനുള്ള യോഗത്തിലെ നിർദേശങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്നത്.കുട്ടികളിലെ മാനസിക സമ്മർദം കുറയ്ക്കാനുള്ള നിർദേശമായാണ് മുഖ്യമന്ത്രി സൂംബാ ഡാൻസ് മുന്നോട്ട് വെച്ചത്.

സ്കൂൾ തുറക്കുമ്പോൾ മുതൽ ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും സൂംബ കളിപ്പിക്കാനാണ് തീരുമാനം.സൂംബ പരിശീലകരെ ഉപയോഗിച്ച് താൽപര്യമുള്ള അധ്യാപകർക്ക് പരിശീലനം നൽകി രംഗത്തിറക്കും. മറ്റിടങ്ങളിൽ പരിശീലകരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു
CATEGORIES News