
സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്
ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 91,720 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്നലെ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 3,760 രൂപ കുറഞ്ഞ് 92,080 രൂപയിലും ഗ്രാമിന് 470 രൂപ കുറഞ്ഞ് 11,510 രൂപയിലും എത്തിയിരുന്നു. തുടർച്ചയായ വിലയിടിവോടെ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസമാകുന്ന സാഹചര്യമാണ് വിപണിയിലുള്ളത്.
CATEGORIES News
