
എട്ടാം ക്ലാസ് പുനഃപരീക്ഷ ഫലം; മേയ് രണ്ടിന് പ്രസിദ്ധീ കരിക്കുമെന്ന് മന്ത്രി ശിവൻ കുട്ടി
- സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 3,98,181 പേരാണ് ആകെ പരീക്ഷയെഴുതിയത്
തിരുവനന്തപുരം : എട്ടാം ക്ലാസിൽ മിനിമം മാർക്ക് നേടാത്ത വിദ്യാർഥികൾക്കായി നടത്തിയ പുനഃപരീക്ഷയുടെ ഫലം മേയ് രണ്ടിന് പ്രസിദ്ധീ കരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 3,98,181 പേരാണ് ആകെ പരീക്ഷയെഴുതിയത്. ഇവരി ൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് ല ഭിച്ചവർ 86,309 ആണ്. ഒരു വിഷയത്തിലും ഇ ഗ്രേഡിന് മുകളിൽ നേടാത്തവർ 5,516 ആണ്. മിനിമം നേടേണ്ട 30 ശതമാനം മാർക്കില്ലാത്തവ ർക്കായി ഏപ്രിൽ എട്ടു മുതൽ 24 വരെ സ്കൂളു കളിൽ അധിക പിന്തുണ ക്ലാസുകൾ നടത്തുക യും തുടർന്ന്, 25 മുതൽ പുനഃപരീക്ഷ നടത്തു കയുമായിരുന്നു.
CATEGORIES News