പിഷാരികാവിലെ മാലിന്യപ്പാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് ക്ഷേത്ര ഭക്തജന സമിതിയോഗം

പിഷാരികാവിലെ മാലിന്യപ്പാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കണം; ആവശ്യമുന്നയിച്ച് ക്ഷേത്ര ഭക്തജന സമിതിയോഗം

  • ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു

കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു. കൊട്ടിയൂർ വൈശാഖ മഹോത്സവം തുടങ്ങിയാൽ ദിനംപ്രതി നൂറുകണക്കിന് ഭക്തരാണ് പിഷാരികാവ് ക്ഷേത്രത്തിലെത്തുക അതിനുമുൻപേ ക്ഷേത്രത്തിൽ ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു.

ചടങ്ങിൽ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. ശിവദാസൻ പനച്ചിക്കുന്ന്, എ.ശ്രീകുമാരൻ നായർ , കെ.കെ.മുരളിധരൻ , ടി.ടി. നാരായണൻ, എൻ പുഷ്പരാജ്,ജയപ്രകാശ് ഓട്ടൂർ, എം. രാജിവൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )