അൻവറിന്റെ യുഡിഎഫ് പ്രവേശനം: തീരുമാനം ഒരാഴ്ചയ്ക്കകം

അൻവറിന്റെ യുഡിഎഫ് പ്രവേശനം: തീരുമാനം ഒരാഴ്ചയ്ക്കകം

  • മറ്റു കക്ഷിനേതാക്കളുമായും ഹൈക്കമാൻഡുമായും ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വി.ഡി.സതീശനെ ചുമതലപ്പെടുത്തി

കോഴിക്കോട് :എൽഡിഎഫ് വിട്ട പി.വി.അൻവറിനെ സഹകരിപ്പിക്കാമെന്ന കോൺഗ്രസ് നിർദേശം സംസ്ഥാന യുഡിഎഫ് നേതൃയോഗം അംഗീകരിച്ചു. എന്നാൽ, ഘടകകക്ഷി ആക്കണമെന്ന അൻവറിന്റെ ആവശ്യത്തിൽ തീരുമാനമായില്ല. ഒരാഴ്‌ചയ്ക്കകം കോൺഗ്രസ് ഹൈക്കമാൻഡുമായും ഘടകകക്ഷികളുമായും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ യോഗം ചുമതലപ്പെടുത്തി.

അൻവറിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നു യോഗത്തിനു ശേഷം യുഡിഎഫ് കൺവീനർ എം.എം.ഹസൻ അറിയിച്ചു. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ എടുക്കുന്നതു സംബന്ധിച്ചും ഒരാഴ്ച‌യ്ക്കകം തീരുമാനമുണ്ടാകുമെന്നും ഹസൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )