
കൃഷിഭവന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും
- കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് പി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു
നരിക്കുനി : കർഷക കോൺഗ്രസ് നരിക്കുനി മണ്ഡലം കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നരിക്കുനി കൃഷിഭവന് മുന്നിൽ പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് പി. ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു.

കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.സി. അബ്‌ദുൽ ജബ്ബാർ അധ്യക്ഷനായി. കേരപദ്ധതിക്ക് അനുവദിച്ച ലോകബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചു, നെല്ല് സംഭരണത്തിലെ പാളിച്ചകൾ, മില്ലുകാരുമായി ഒത്തുകളിച്ച് കിഴിവിലൂടെ കർഷകർക്ക് അധികനഷ്ടം വരുത്തി, സംഭരിച്ച നെല്ലിൻ്റെ പണം നൽകില്ല, കർഷക ക്ഷേമനിധിബോർഡിൻ്റെയും കാർഷിക കടാശ്വാസകമ്മിഷൻ്റെയും ദുരവസ്ഥ തുടങ്ങിയവ ഓർമ്മപ്പെടുത്തിയായിരുന്നു ധർണ.
CATEGORIES News