പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം

പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം

  • യോഗ്യതയുള്ള ഉദ്യോഗാർഥിയെ തഴഞ്ഞ് നിയമനംനൽകാനുള്ള ഭരണസമിതിയുടെ ശ്രമത്തിന് കൂട്ടുനിൽക്കാത്ത സെക്രട്ടറിയെ പൂട്ടിയിട്ട ഭരണസമിതിയുടെ പ്രവൃത്തി കാടത്തമാണ്

കോഴിക്കോട് : അത്തോളി പഞ്ചായത്ത് ഭരണസമിതിയുടെ ഭരണപരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് ജീവനക്കാരുടെ കൂട്ടായ്‌മ. പഞ്ചായത്ത് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധപ്രകടനം കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ ഉദ്ഘാടനംചെയ്തു‌.

അഭിമുഖത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥിയെ തഴഞ്ഞ് നിയമനംനൽകാനുള്ള ഭരണസമിതിയുടെ ശ്രമത്തിന് കൂട്ടുനിൽക്കാത്ത സെക്രട്ടറിയെ പൂട്ടിയിട്ട ഭരണസമിതിയുടെ പ്രവൃത്തി കാടത്തമാണ്. നാലുവർഷത്തിനുള്ളിൽ ഏഴ് സെക്രട്ടറിമാരാണ് മാറിവന്നത്. ഉദ്യോഗസ്ഥർക്ക് സ്വതന്ത്രമായി ജോലിചെയ്യാനുള്ള അവസരമുണ്ടായില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാൻ ജീവനക്കാരുടെ ഐക്യവേദി തീരുമാനിച്ചു. കെ.എസ്. ജെസി, ബി.കെ. സുധീർകിഷൻ, ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )