ചെറുവണ്ണൂർ പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നഷ്ടം

ചെറുവണ്ണൂർ പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നഷ്ടം

  • 13,000-ത്തോളം കുലച്ച നേന്ത്രവാഴകളാണ് ഈ ഭാഗത്ത് നശിച്ചതെന്നാണ് ഏകദേശകണക്ക്.

ചെറുവണ്ണൂർ : തുടർച്ചയായി പെയ്ത പെരുമഴയിൽ ചെറുവണ്ണൂർ പഞ്ചായത്തിലെ വാഴക്കർഷകർക്ക് കനത്ത നഷ്ടം.ആവളപാണ്ടിയിലെ പാടത്ത് കൃഷി ചെയ്‌തതും കക്കറമുക്ക്, പെരിഞ്ചേരിക്കടവ്, വെണ്ണാറോഡ് ഭാഗങ്ങളിലെയും വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണും വെള്ളം കയറിയും നശിച്ചത്. 13,000-ത്തോളം കുലച്ച നേന്ത്രവാഴകളാണ് ഈ ഭാഗത്ത് നശിച്ചതെന്നാണ് ഏകദേശകണക്ക്.

വായ്പ‌യെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയ കർഷകർക്കെല്ലം കാലവർഷക്കെടുതി വലിയ തിരിച്ചടിയായി. നേന്ത്രവാഴയ്ക്ക് നല്ലവില ലഭിക്കുന്ന സമയത്താണ് വാഴക്കൃഷി പാടേ നശിച്ചിരിക്കുന്നത്. അടുത്തുതന്നെ വിളവെടുക്കാൻപറ്റുന്ന വാഴകളും ഇതിൽ ധാരാളമുണ്ട്. ഏറെനാൾ വെള്ളത്തിൽ മുങ്ങിയ വാഴകളെല്ലാം അധികംവൈകാതെ നശിക്കുകയാണ് പതിവെന്ന് കർഷകർ പറയുന്നു. നഷ്ടപരിഹാരം ലഭിച്ചാലും വലിയ സാമ്പത്തികബാധ്യതയാണ് എല്ലാവർക്കുമുണ്ടാകുക. കൃഷിവകുപ്പ് അധികൃതർ ഇതുവരെ സ്ഥലം സന്ദർശിച്ച് നഷ്ടക്കണക്ക് ശേഖരിച്ചിട്ടില്ലെന്നും കർഷകർ പരാതിപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )