കോഴിക്കോട് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം

കോഴിക്കോട് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം

  • യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല

കോഴിക്കോട്: ജൂൺ ഒമ്പതിന് അർധരാത്രി 12 മുതൽ ജൂലൈ 31 വരെ പ്രഖ്യാപിച്ച ട്രോളിങ് നിരോധന കാലയളവിൽ ജില്ലയിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി മത്സ്യപ്രജനന കാലത്ത് നടത്തുന്ന നിയന്ത്രണത്തിന് മുഴുവൻ മത്സ്യത്തൊഴിലാളികളുടെയും സഹകരണം ഉണ്ടാകണമെന്ന് ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അഭ്യർഥിച്ചു.

സാധാരണ വള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രം ഉപയോഗിക്കണം. രണ്ടു ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും നിയമവിരുദ്ധമായ മറ്റു മത്സ്യബന്ധന രീതികളും സ്വീകരിക്കരുത്. അത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും.

യന്ത്രവത്കൃതബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ജൂൺ ഒമ്പത് അർധരാത്രി 12ന് മുമ്പ് എല്ലാ ട്രോളിങ് ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31 അർധരാത്രി 12ന് ശേഷം മാത്രമേ മത്സ്യബന്ധനത്തിന് പുറപ്പെടാവൂ. മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുകൾ ജൂൺ ഒമ്പതിന് മുമ്പ് തീരം വിടണം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )