
ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന അംഗീകരിച്ച് ഇറാൻ
- ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിർത്തികളും തുറന്നിട്ടുണ്ടെന്ന് ടെഹ്റാൻ പ്രതികരിച്ചു
ടെഹ്റാൻ:ഇസ്രായേൽ ബോംബാക്രമണം തുടരുന്നതിനാൽ ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയ്ക്ക് അംഗീകരിച്ച് ഇറാൻ .ഇറാനു മുകളിലുള്ള വ്യോമാതിർത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും, ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിർത്തികളും തുറന്നിട്ടുണ്ടെന്ന് ടെഹ്റാൻ പ്രതികരിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന് പച്ചക്കൊടി കാണിക്കുകയും നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സഹായം നൽകുകയും ചെയ്തു.
അതിർത്തി കടക്കുന്ന ആളുകളുടെ പേരുകൾ, പാസ്പോർട്ട് നമ്പറുകൾ, വാഹന രേഖകൾ എന്നിവ ജനറൽ പ്രോട്ടോക്കോൾ വകുപ്പിന് നൽകാൻ ടെഹ്റാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാൻ ആഗ്രഹിക്കുന്ന അതിർത്തിയും സംബന്ധിച്ച വിവരങ്ങളും ആശ്യപ്പെട്ടിട്ടുണ്ട്.