കടലേറ്റം രൂക്ഷം: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകൾ മാറ്റി

കടലേറ്റം രൂക്ഷം: കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകൾ മാറ്റി

  • ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി

കോഴിക്കോട് : ജില്ലയിൽ കടലേറ്റം രൂക്ഷമായതോടെ കോഴിക്കോട് ബീച്ചിൽ പ്രവർത്തിച്ചിരുന്ന തട്ടുകടകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ബീച്ചിൽ എത്തിയ ആളുകളെയും ഒഴിപ്പിച്ചു. ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടമുണ്ടായി.

കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന്റെ ഗ്ലാസ് ഡോർ കാറ്റിൽ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. മടവൂരിൽ മിന്നൽ ചുഴലിയിൽ വീടുകൾക്ക് നാശനഷ്ട‌മുണ്ടായി. പാറക്കൽ പ്രദേശത്ത് മരങ്ങൾവീണ് വീടുകൾ തകർന്നു. എൻജിഒ ക്വാർട്ടേഴ്‌സിലും മരം വീണ് വീട് തകർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )