
പേരാമ്പ്രയിൽ ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം
- 1000 രൂപ അടച്ച് തുടങ്ങുന്ന മസാജിന്റെ രീതി മാറ്റത്തിന് അനുസരിച്ച് വിവിധ തരത്തിലുള്ള തുക വാങ്ങിയാണ് നടത്തിപ്പ്.
പേരാമ്പ്ര:ആയുർവേദ മസാജ് കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യം. 8 പേർ പൊലീസ് കസ്റ്റഡിയിൽ. 4 സ്ത്രീകളും 2 യുവാക്കളും നടത്തിപ്പുകാരുമാണ് പിടിയിലായത്. പേരാമ്പ്ര ബവ്റിജസിനു സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പാലക്കാട് ആലത്തൂർ സ്വദേശി കൃഷ്ണദാസ് ആണ് നടത്തിപ്പുകാരൻ.

ഒരു വർഷത്തിലധികമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു. ചെമ്പനോട സ്വദേശി ആന്റോ മാനേജരായ ഈ സ്ഥാപനത്തിൽ ദിവസേന ഒട്ടേറെ ആളുകളാണ് വന്നു കൊണ്ടിരുന്നത്. 1000 രൂപ അടച്ച് തുടങ്ങുന്ന മസാജിന്റെ രീതി മാറ്റത്തിന് അനുസരിച്ച് വിവിധ തരത്തിലുള്ള തുക വാങ്ങിയാണ് നടത്തിപ്പ്.
CATEGORIES News