
ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിയ്ക്ക് ആന്തട്ട ജി യു പി എസിൽ തുടക്കമായി
- കൊയിലാണ്ടി ഉപജില്ലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ഏക വിദ്യാലയമാണ് ആന്തട്ട ജി യു പി എസ്.
കൊയിലാണ്ടി :ആന്തട്ട ജി യു പി എസിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിയ്ക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന പരിപോഷണത്തിനായി വിദ്യാഭ്യാസ വകുപ്പ് ഡയറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പരിപാടിയ്ക്കാണ് ആന്തട്ട ജി യൂ പി എസിൽതുടക്കമായത്.കൊയിലാണ്ടി ഉപജില്ലയിൽ ഈ പദ്ധതി നടപ്പാക്കുന്ന ഏക വിദ്യാലയമാണ് ആന്തട്ട ജി യു പി എസ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഭിനീഷ് അധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പാൾ ഡോ.അബ്ദുൾ നാസർ യു.കെ പദ്ധതി വിശദീകരിച്ചു. ബി.പി.സി മധുസൂദനൻ, എം പി ശ്രീനിവാസൻ ,എം.കെ വേലായുധൻ , ബീന ലിനീഷ്, മധു കിഴക്കയിൽ , ഹരിദാസ് എ , ഷിംലാൽ ഡി.ആർ, സജിത വി പി എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി. അരവിന്ദൻ സ്വാഗതം പറഞ്ഞു
CATEGORIES News
