
സംസ്ഥാനത്ത് സ്വർണവില കൂടി
- ഇന്ന് പവന് കൂടിയത് 440 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് ഒറ്റയടിക്ക് 440 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,600 രൂപയാണ്. ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 9075 രൂപയാണ്.

ഈ മാസത്തിന്റെ തുടക്കത്തിൽ 72,160 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ നിലവാരത്തിലേക്ക് തന്നെയാണ് സ്വർണവില തിരികെ എത്തിയത്. മൂന്നിന് 72,840 രൂപയായി സ്വർണവില ഉയർന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയായിരുന്നു.
