തിക്കോടി പഞ്ചായത്ത് ഐ യു എം എൽ ജനറൽ സെക്രട്ടറിക്ക് എതിരെയുള്ള ഗൂഢനീക്കം ശക്തമായി ചെറുക്കും : മുസ്ലിംലീഗ്

തിക്കോടി പഞ്ചായത്ത് ഐ യു എം എൽ ജനറൽ സെക്രട്ടറിക്ക് എതിരെയുള്ള ഗൂഢനീക്കം ശക്തമായി ചെറുക്കും : മുസ്ലിംലീഗ്

  • വ്യാജ പരാതി നൽകി അപകീർത്തുപെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അറിയിച്ചു.

കൊയിലാണ്ടി:ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് തിക്കോടി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും മഹല്ല് പ്രസിഡൻ്റുമായ ഒ.കെ ഫൈസലിനെതിരെ വ്യാജ പരാതി നൽകി അപകീർത്തുപെടുത്തുവാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി അറിയിച്ചു. ഫൈസലിന് എതിരെയുള്ള നീക്കം ആസൂത്രിതവും ദുരുദ്ദേശപരവുമാണ്.

വ്യാജ പരാതി നൽകി കേസിൽ പെടുത്തിയും ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച് കുപ്രചരണങ്ങൾ അഴിച്ചു വിട്ടും പൊതു രംഗത്ത് പ്രവർത്തിക്കുന്നവരുടെ മനോവീര്യം തകർക്കാൻ സാധിക്കില്ലെന്നും നിയമത്തിൻ്റെ വഴിയിൽ നീതി തേടിയുള്ള പോരാട്ടത്തിൽ പാർട്ടി കൂടെയുണ്ടാകുമെന്നും മുസ്ലിംലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡൻ്റ് വി പി ഇബ്രാഹിം കുട്ടി, ജനറൽ സെക്രട്ടറി സി ഹനീഫ മാസ്റ്റർ എന്നിവർ പ്രസ്താവിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )