
കനത്ത മഴ;കോഴിക്കോട് വ്യാപക നാശനഷ്ട്ടം
- കൃഷി ഭൂമികളിൽ വെള്ളം കയറി കാർഷിക വിളകൾ നശിച്ചു.
ചക്കിട്ടപാറ:മലയോരത്ത് മണിക്കൂറുകളോളം തിമർത്തു പെയ്ത മഴയിൽ വ്യാപക നാശനഷ്ട്ടം. മരം വീണ് ഗതാഗതം മുടങ്ങുകയും വൈദ്യുതി ലൈൻ നശിക്കുകയും ചെയ്തു. വീടുകളുടെ മേൽ മണ്ണിടിച്ചിലിൽ മരം വീണ് നാശമുണ്ടായി. കൃഷി ഭൂമികളിൽ വെള്ളം കയറി കാർഷിക വിളകൾ നശിച്ചു.

പശുക്കടവ് വനമേഖലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ചെമ്പനോട കടന്തറ പുഴയിലെ മലവെള്ളപ്പാച്ചിലാൽ മൂന്നാം വാർഡിലെ ഇല്ലിക്കൽ നഗറിലെ 13 കുടുംബങ്ങളെ ചെമ്പനോട സെന്റ് ജോസഫ് സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.
CATEGORIES News