
തൊഴിൽ മേള ആരംഭിച്ചു
- പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു
കീഴരിയൂർ:കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽ മേള ആരംഭിച്ചു. പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമല ഉദ്ഘാടനം ചെയ്തു. വിവിധ സ്വകാര്യ കമ്പനികളുടേയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി താലൂക്ക് പരിധിയിലെ ഉദ്യോഗാർത്ഥികളാണ് തൊഴിൽ മേളയിൽ പങ്കെടുക്കുന്നത്. ചടങ്ങിന് കെ.സി.എഫ് ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. അപർണ ഷൈബിക്ക് , ഇടത്തിൽ രാമചന്ദ്രൻ, നെല്ലാടി ശിവാനന്ദൻ , വേലായുധൻ കീഴരിയൂർ എന്നിവർ സംസാരിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും അബ്ദുറഹിമാൻ പുതുശ്ശേരി നന്ദിയും പറഞ്ഞു.
CATEGORIES News