
ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം ഉറപ്പാക്കുക- കെപിപിഎ
- കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കെപിപിഎ ഏരിയ ജനറൽബോഡി യോഗം സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി ഏരിയകളിലെ സ്വകാര്യ ഫാർമസികളിലെയും ഹോസ്പിറ്റലുകളിലെയും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം ഉറപ്പാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ
(KPPA Reg.no. 03-21/88) കൊയിലാണ്ടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
പലതവണ അധികാരികൾ മുഖേന ആവശ്യപ്പെട്ടിട്ടും ഇപ്പോഴും പല സ്ഥാപനങ്ങളും ഫാർമസിസ്റ്റിന് മിനിമം വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 6നു കൊയിലാണ്ടി അസിസ്റ്റൻറ് ലേബർ ഓഫിസിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ ഏരിയയിലെ മുഴുവൻ ഫാർർമസിസ്റ്റ്കളും പങ്കെടുക്കണമെന്ന് സംഘടന ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കെപിപിഎ ഏരിയ ജനറൽബോഡി യോഗം സംസ്ഥാന സെക്രട്ടറി നവീൻലാൽ പാടിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അരുൺ രാജ്. എ.കെ. സ്വാഗതം പറഞ്ഞു. പ്രസിഡന്റ് രാഖില ടിവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹമൂദ് മൂടാടി , ജിജീഷ് എം,രനീഷ് എ കെ, ഷഫീഖ് ടിവി, ശ്രീമണി എൻ കെ, രാഗേഷ്, തറേമ്മൽ, രവി നവരാഗ്, അഞ്ജലി കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.