ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു

ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു

  • ഹെഡ്മാസ്റ്റർപി. കെ അരവിന്ദൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും സിത്താര ടീച്ചർ സംസാരിക്കുകയും ചെയ്തു

കന്നൂർ: കന്നൂര് ഗവ: യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു. ഹെഡ്മാസ്റ്റർ പി. കെ അരവിന്ദൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും സിത്താര ടീച്ചർ സംസാരിക്കുകയും ചെയ്തു.

തുടർന്ന് യുദ്ധം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് വൈദേഹി,ആരാധ്യ ദേഗീഷ്, അദ്രിത് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ചുമർപത്രിക നിർമ്മാണവും, പോസ്റ്റർ നിർമ്മാണവും, ക്വിസ് മത്സരവും നടത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )